91-98477 97708
91-94476 23332 (G-pay)
91-94474 80647
91-81570 66390
0493-5210285
Call Us For Free Booking
Served with Love
Pleasing Behaviour
Car Parking Facilities Available
Treats you as our own people
ആകാശവിസ്മയം തീർത്ത് വിഷുപ്പുലരിയെ വരവേൽക്കാൻ ചമഞ്ഞൊരുങ്ങി നിൽക്കുന്ന തിരുനെല്ലിക്ഷേത്രം . ഇവിടെ മോക്ഷദായക നായ സാക്ഷാൽ ഗയാനാഥന്റെ ലക്ഷ്മീ നാരായണ സാന്നിദ്ധ്യം കുടികൊള്ളുന്നു .
The Thirunelli temple is ready to welcome vishupulari after completing the celestial wonder. Here dwells the presence of Gayanath Lakshminarayana , the giver of Moksha .
കല്പടവുകൾ കയറിച്ചെല്ലുന്നത് , നൂറ്റാണ്ടുകൾ പഴക്കമുള്ളതും , ദേവനിർമ്മിതം എന്നു വിശ്വസിക്കപ്പെടുന്നതുമായ പെരുമാൾപുരത്തിന്റെ തിരുമുറ്റത്തേക്കാണ് .
The flight of stonesteps leads to the courtyard of the perumalpuram,which is
centuries old and believed to be God - made .
കാലപ്രവാഹത്തിന്റെ തിരുശേഷിപ്പായ കൽത്തൂണുകൾ , നമ്മെ വിസ്മയിപ്പിക്കുന്നതിനൊപ്പം , ഒരു കാലഘട്ടത്തിലേക്ക് വരവേൽക്കുകകൂടിയാണ്.
The stone pillars,standing against the flow of time, welcome us and amaze us .
ഇല്ലം , വല്ലം , നെല്ലി - പരശുരാമസ്വാമിയാൽ പ്രതിഷ്ഠാപിതമായ കേരളത്തിലെ മൂന്നു മഹാക്ഷേത്രങ്ങളിൽ , പരമപ്രാധാന്യം അർഹിക്കുന്ന ക്ഷേത്രം കൂടിയാണ് തിരുനെല്ലി .
ഗയാശ്രാദ്ധത്തിന് അവസരം ലഭിക്കാതെ യാത്രയാവുന്ന ഭക്തജന്മങ്ങളുടെ ആത്മാക്കൾക്ക് , മോക്ഷമേകി മുക്തിപദത്തിലെക്ക്
സ്വീകരിക്കുവാനായാണ് , പരശുരാമ സ്വാമിയുടെ ഇഛാനുസാരം , ഗയാനാഥനായ ലക്ഷ്മീ നാരായണൻ ഇവിടെ സാന്നിദ്ധ്യമേകിവാണരുളുന്നത് .
ദേവഗണങ്ങൾ നിത്യവും പെരുമാളിന് പൂജ സമർപ്പിക്കുവാൻ എത്തുന്നതായാണ് സങ്കല്പം . അത്താഴശീവേലിക്കു ശേഷം ആയതിലേക്ക് ആവശ്യമായ പൂജാദ്രവ്യങ്ങൾ ഒരുക്കിവെച്ചിട്ടായിരിക്കും ശ്രീകോവിൽ അടയ്ക്കാറുള്ളതും .
Thirunelli is one of the most important of the three temples - Illam , Vallam , Nelli , dedicated by Parasurama .
Lakshminarayana swami resides here to give moksha and mukti to the souls of devotees , who are unable to perform Gaya shraddha .
It is believed that the deities come to offer puja to perumal every day . For the purpose , after "athaza sreebeli" pooja
materials are kept in sreelakam before closing it .
പ്രത്യേകം അറിഞ്ഞിരിക്കുക, അസ്ഥി ഒഴുക്കുവാനുള്ള സ്ഥലം അല്ല തിരുനെല്ലി. ആണ്ടുബലി സമർപ്പണശേഷം മാത്രമേ, തിരുനെല്ലിയിൽ ശ്രാദ്ധത്തിനായി എത്താവൂ .
വൃതശുദ്ധിയോടെ ഒരിക്കൽ എടുത്ത് , തൃശ്ശ്ലേരി വിശ്വനാഥനെ വണങ്ങി, തിരുനെല്ലിയിൽ എത്തി, പാപനാശിനിയിൽ ശ്രാദ്ധമൂട്ടുന്നതോടെ , ആ ആത്മാവിനു വേണ്ടിയുള്ള ആണ്ടുബലി അവസാനിക്കുകയായി . പിന്നീട് സന്തതിപരമ്പര കർക്കിടക വാവുബലി മാത്രമേ ആചരിക്കേണ്ടതായുള്ളു .
One thing to note is that , it is not a place to bathe ashes in the river Thirunelli.After the annual sacrifice of andubali comes to an end,only come here for shraddha .
The annual oblation for the soul concludes with a bowing to Vishwanathan at Thrissileri,taken once with vratashuddhi,and offering "sradha" in papanasini at Thirunelli.Later only karkidakavavubali should be performed by the descendants for the soul of the deceased .
കർണ്ണാടക ബോർഡറായ ബ്രഹ്മഗിരി മലനിരയാലും, സഹ്യാദ്രി സാനുവിനാലും വലയംചെയ്യപ്പെട്ട തിരുനെല്ലി , ഒരു ആദിവാസി മേഖലകൂടിയാണ് .
Thirunelli is also a tribal region, surrounded by the Brahmagiri mountain ranges that border karnataka and sahyadri mountains .
വർഷത്തിൽ ഒരിക്കലെത്തുന്ന തിരുനെല്ലി പെരുമാളിന്റെ വിഷുഉത്സവം , ആദിവാസി ഊരുകളിൽനിന്നുള്ള കോൽകളിക്കാരുടെ വായ്ത്താരിയാലും , താളമേളത്തോടെയുള്ള
ചുവടുവെയ്പ്പാലും അത്യാകർഷകമാ വാറുണ്ട് . ഒരിക്കലെങ്കിലും കണ്ടിരിക്കേണ്ട ഹൃദ്യമനോഹര ദൃശ്യമാണ് ഇത് .
Once a year Thirunelli perumal is celebrated
with vishu festivel. The festivel is mesmerizing with the dance rhythms and
vaitharies of call players from tribal villages. These beautiful festive scenes are a must see atleast once in a lifetime .
You will never feel isolated here. We will treat you as one of our family member. So be happy to be part of our family.
"അതിഥി ദേവോ ഭവ :".We know that most of you comes here to accomplish the "shradha" rituals. We will give here proper and apt guidance for that.Our intention is to make you feel fresh,healthy,confident and happy with a pleasent smile which never fades from your face while leaving Thirunelly.
We will provide you the comfort, a mother can give and the safety, that the father builds up in your family.
18.5kms from Thirunelli
8 kms from Vishnupadam Residency
46.5kms from Thirunelli
72.7kms from Thirunelli
Writer and Director
വയനാട്ടിലെ ബഹ്മഗിരിയുടെ വന്യസൗന്ദര്യം, ലക്ഷ്മീനാരായണ സ്വാമിയുടെ ശീവേലി ദർശനം ,രണ്ടും അനുഭവിക്കാനും,ആസ്വദിക്കാനും സാധിച്ചത്, മറക്കാനാവാത്ത ഒരനുഭവമായി .തിരുനെല്ലി ക്ഷേത്രത്തിനു
തൊട്ടടുത്തുള്ള വിഷ്ണുപാദം റസിഡൻസിയിലെ താമസവും ആതിഥേയത്വവുമാണ് ഈ അനുഭവം സമ്മാനിച്ചത് .
---കഥാകാരനും സംവിധായകനുമായ ശ്രീ. വയലാർ മാധവൻകുട്ടി .
Director
വർഷങ്ങൾക്കു മുൻപേ പ്രകൃതിരമണീയമായ തിരുനെല്ലിയുടെ തനിമയും പഴമയും മനസ്സിൽ പകർത്തിയിരുന്നതാണ് .
ആ തനിക്ക് ആധുനികമുഖം വേദന ഉളവാക്കിയെങ്കിലും, ഭഗവന്റെ തിരുമുഖത്തു നിന്നും പ്രവഹിച്ച പുഞ്ചിരിയിൽ അവയെല്ലാം മാഞ്ഞുപോയി .
വിഷ്ണുചേട്ടന്റെ തിരുനെല്ലിയിലെ സാന്നിദ്ധ്യമാണ് തന്നെഇക്കുറി അവിടെ എത്തിച്ചത്. അതും വളരെ സന്തോഷം നല്കിയ യാത്രയായി .
മഴയേയും അട്ടയെയും ഭയക്കാതെ വിഷ്ണുപാദം റസിഡൻസിയുടെ ബാൽക്കണിയിലിരുന്ന്, ഭഗവാനെ മൂന്നുനേരവും കാണാൻ സാധിച്ചു എന്നത് വലിയ അനുഗ്രഹമായി .
ഒരു കുറവുമാത്രം അനുഭവപ്പെട്ടു , ഒരു മൺസൂൺ ടൂറിസംകൂടി ഒരുക്കാമായിരുന്നു .
വിഷ്ണുപാദം റസിഡൻസിയും, വിഷ്ണുചേട്ടനും മറക്കാത്ത ഓർമകൾ സമ്മാനിച്ചാണ് യാത്രയാക്കിയത് . സന്തോഷം ചേട്ടാ , അഭിനന്ദനങ്ങൾ .
---വേണുനായർ (Director)
Film Actor
തിരുനെല്ലി ലക്ഷ്മീനാരായണ ദർശ്ശനം വല്ലാത്ത ഒരനുഭവമായി . എത്ര വശ്യമായ പ്രകൃതിഭംഗി നല്കിയാണ് വയനാട് മനസ്സിൽ ഇടം നേടുന്നത് .ഏതാനും ചുവടുകൾ മാത്രം നടന്നാൽ ക്ഷേത്രനടയിൽ എത്താവുന്ന വിഷ്ണുപാദം റസിഡൻസിയിലെ താമസവും ഇഷ്ടമായി .ആതിഥ്യമര്യാദയും വെടിപ്പും തന്നെയാണ് ശ്രദ്ധേയമായത് , സന്തോഷം കുറിക്കുന്നു .
---സിദ്ധരാജ് (Film Actor)
Actress
കുറെയേറെ തല്ല ഓർമകളുമായാണ്, തിരുനെല്ലിയിൽ നിന്ന് മടങ്ങുവാൻ സാധിച്ചത് .ലീവിന് എത്തുമ്പോഴൊക്കെ രഞ്ജിത്തേട്ടൻ പറയുമായിരുന്നു തിരുനെല്ലിയിൽ ശ്രാദ്ധത്തിനായി പോകണമെന്ന് .
വിഷ്ണുപ്രകാശങ്കിളിന്റെ സാന്നിദ്ധ്യംകൂടി ആയപ്പോൾ ഇക്കുറി അതങ്ങുസഫലീകരിച്ചു .
വിഷ്ണുപാദം റസിഡൻസിയിലെ താമസവും മഴയിൽ കുളിർന്ന ബലികർമ്മവും , വയനാടിന്റെ മാത്രമായ വശ്യസൗന്ദര്യവും ഞങ്ങളെക്കാൾ കുഞ്ഞുങ്ങളാണ് ഏറെ ആസ്വദിച്ചത് .എനിവേ , പെരുമാളിന്റെ കാരുണ്യദർശനവും , അങ്കിളിന്റെ ഹോസ്പിറ്റാലിറ്റിയും മറക്കാനാവില്ല ഞങ്ങൾക്ക് , താങ്ക്യൂ .
-Niya(Actress)
Actor and Actress
സത്യംപറഞ്ഞാൽ വിഷ്ണുപ്രകാശ് ചേട്ടന്റെ തിരുനെല്ലിയിലെ സാന്നിദ്ധ്യമാണ് , ഞങ്ങളെ തിരുനെല്ലി പെരുമാളിന്റെ തിരുമുൻപിൽ എത്തിച്ചത് . കാലങ്ങളായുണ്ടായിരുന്ന ആ ഒരാഗ്രഹം അങ്ങനെ സഫലീകരിച്ചു .
പെരുമാളിന്റെ തിരുമുഖച്ചാർത്തിൽ ഗുരുവായൂരപ്പനെ ദർശിച്ച ഒരു സായൂജ്യം. വിഷ്ണുപാദം റസിഡൻസിയുടെ ബാൽക്കണിയിലിരുന്നാൽ മൂന്നു നേരത്തേയും ശീവേലി സുഖമായി തൊഴാം എന്നതാണ് മറ്റൊരു വലിയ പ്ലസ്പോയിന്റ് .
രണ്ടുദിവസത്തെ താമസം അവിസ്മരണീയം ചേട്ടാ . അമ്പലം ഫോർഗ്രൗണ്ടായുള്ള ബ്രഹ്മഗിരി മലനിരയുടെ നെറുകയിലെ മേഘസ്പർശം , ആഹാ മനോഹരം . നല്ലഓർമകളുമായാണ് ഞങ്ങൾ മടങ്ങിയത് .ചേട്ടന്റെ അഡ്മിനിസ്ട്രേഷനിൽ വിഷ്ണുപാദത്തിന് ഒരുവലിയ ഉയർച്ച ഞങ്ങൾ കാണുന്നു , ആശംസകൾ .
--നടൻ , മനു വർമ്മയും
ഭാര്യ - നടി , സിന്ധു മനുവർമ്മയും
Film Actor
മുൻപ് തിരുനെല്ലിയിൽ എത്തിയിട്ടുണ്ടെങ്കിലും, ഇക്കുറി മാത്രമാണ് സ്വന്തം വീട്ടിൽ എത്തിയ ഒരു പ്രതീതി അനുഭവപ്പെട്ടത് . ശ്രീ വിഷ്ണുപ്രകാശിന്റെ സാന്നിദ്ധ്യം തന്നെയാണ്
അതിന്റെ പിന്നിലെ സത്യം .
അദ്ദേഹം നടത്തിവരുന്ന വിഷ്ണുപാദം റസിഡൻസി ഇത്രത്തോളം ക്ഷേത്രത്തോട് ചേർന്നുള്ളതാണെന്ന് കരുതിയില്ല. ഒരുക്കിയിട്ടുള്ള താമസ സൗകര്യങ്ങളും ,
ഫാമിലിറൂമിന്റെ ബാൽക്കണിയിലൂടെഉള്ള കാഴ്ചകളും സൂപ്പർ . സഹപ്രവർത്തകർ ഒതുങ്ങി കൂടുന്നില്ല ,
സജീവമായിരിക്കുന്നു അവരുടെ ജീവിതത്തിൽ എന്നതും അഭിനന്ദനീയം തന്നെ . ആശംസകൾ !!
---ദിനേശ്പണിക്കർ (Film Actor)
Poet and Writer
വയനാട് ജില്ല എനിക്കേറെ പ്രിയംകരമാണ്.
സാഹിത്യ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് പലപ്പോഴും സഞ്ചരിച്ചിട്ടുണ്ടെങ്കിൽകൂടി
ആദ്യമായിട്ട് ആയിരുന്നു തിരുനെല്ലിയിൽ എത്തിയിരുന്നത്.
മറ്റൊരു ക്ഷേത്രത്തിലും ഇല്ലാത്തതും തിരുനെല്ലിയുടേതു മാത്രവുമായ ഒരു പ്രത്യേകതയാണ്, രണ്ടര കിലോമീറ്റർ അകലത്തെ മലയടിവാരത്തുനിന്നും, കൽപ്പാത്തിയിലൂടെ തിടപ്പള്ളിയിലെത്തുന്ന കാട്ടുജലം.
ഈ ജലം പുണ്യാഹമോ ശുദ്ധീകരണമൊ ഒന്നുംകൂടാതെതന്നെ നേദ്യമുൾപ്പെടെയുള്ള ക്ഷേത്രാവശ്യങ്ങൾക്ക് ഉപയോഗിക്കുന്നു.
വന്നു കണ്ടു കീഴടക്കി എന്നു പറയുംപോലെ, വന്നു പെരുമാളിന്റെ അഭിഷേകം കണ്ടു, അത്ഭുതതീർത്ഥം സേവിച്ചു തൃപ്തിയായി.
ക്ഷേത്രത്തോട് ചേർന്നുള്ള വിഷ്ണുപാദം
റസിഡൻസിയിലെ താമസവും ഇഷ്ടമായി.
നല്ല ഹോസ്പിറ്റാലിറ്റി, ഭക്ഷണസൗകര്യം,
ക്ലേശരഹിതമായ ദർശനസൗകര്യം.
തിരുനെല്ലി എന്ന് ഓർക്കുമ്പോൾ ഏവർക്കും
തെരെഞ്ഞെടുക്കാവുന്ന സുരക്ഷിതമായ
ഒരു താമസസ്ഥലം. വിഷ്ണുപാദം റസിഡൻസിയെപ്പറ്റി നല്ല രണ്ടു വാക്കുകൾ രേഖപ്പെടുത്തി നിറുത്തുന്നു.
കവിയും സാഹിത്യകാരനുമായ
---ജഗദീഷ് കോവളം
Poet
ഞാൻ ആദ്യമായി വയനാട്ടിൽ എത്തിയിരുന്നത് തൊണ്ണൂറ്റി എട്ടിലായിരുന്നു,
ഒരു കവിയരങ്ങിൽ പങ്കെടുക്കുവാൻ.
അന്നൊക്കെ പൊതുവേ വയനാട്ടിൽ താമസ സൗകര്യങ്ങൾ കുറവായിരുന്നു.
ഇന്ന് കാട്ടിക്കുളത്തു നിന്ന് തിരുനെല്ലിക്ക് തിരിഞ്ഞപ്പോൾ മുതൽക്കേ, റിസോർട്ടുകളുടേയും, ലോഡ്ജുകളുടേയും
പരസ്യബോർഡുകൾ ധാരാളമായി കാണാനുണ്ടായിരുന്നു.
എങ്കിലും ഒന്നും ഗൗനിക്കാതെ തിരുനെല്ലി ക്ഷേത്രത്തിന്റെ പടിക്കെട്ടിനു ചുവട്ടിൽ
എത്തി വണ്ടിനിറുത്തി. തെക്കെനടയിലെ പടിക്കെട്ട് ഒഴിച്ചാൽ, പഴയ കാഴ്ചയേ ഇല്ല തിരുനെല്ലിക്ക് ഇന്ന്.
ഇടത്തേക്കോ വലത്തേക്കോ എന്ന് ഒരുനിമിഷം ശങ്കിച്ചുനിന്നു. വലത്തേക്കു തിരിയാനാണ് മനസ്സുമന്ത്രിച്ചത്, അതൊരു നിമിത്തമായി. അങ്ങനെ ആയിരുന്നു വിഷ്ണുപാദം റസിഡൻസിയിൽ മുറിയെടുക്കാൻ ഇടയായത്.
സ്വന്തം വീട്ടിൽ എത്തിയ പ്രതീതിയായിരുന്നു.
താമസത്തിനും, പിഴവു സംഭവിക്കാത്ത ബലിസമർപ്പണത്തിനും, ശ്രീ വിഷ്ണു പ്രകാശ് ചേട്ടനിൽനിന്നും കിട്ടിയ കരുതൽ, ഭഗവൽ കാരുണ്യമായി അനുഭവപ്പെട്ടു. നിറഞ്ഞ മനസ്സോടെയാണ് തിരുനെല്ലിയിൽനിന്നും മടങ്ങിയത്.
---കല്ലറ അജയൻ (കവി)