തിരുനെല്ലി ക്ഷേത്രം

Image

തിരുനെല്ലി ക്ഷേത്രം

ആകാശവിസ്മയം തീർത്ത് വിഷുപ്പുലരിയെ വരവേൽക്കാൻ ചമഞ്ഞൊരുങ്ങി നിൽക്കുന്ന തിരുനെല്ലിക്ഷേത്രം . ഇവിടെ മോക്ഷദായകനായ സാക്ഷാൽ ഗയാനാഥന്റെ ലക്ഷ്മീ നാരായണ സാന്നിദ്ധ്യം കുടികൊള്ളുന്നു .
The Thirunelli temple is ready to welcome vishupulari after completing the celestial wonder.Here dwells the presence of Gayanath Lakshminarayana,the giver of Moksha.

Image

ചരിത്രം

കല്പടവുകൾ കയറിച്ചെല്ലുന്നത് , നൂറ്റാണ്ടുകൾ പഴക്കമുള്ളതും , ദേവനിർമ്മിതം എന്നു വിശ്വസിക്കപ്പെടുന്നതുമായ പെരുമാൾപുരത്തിന്റെ തിരുമുറ്റത്തേക്കാണ് .
The flight of stonesteps leads to the courtyard of the perumalpuram, which is centuries old and believed to be God - made .

Image

കൽത്തൂണുകൾ

കാലപ്രവാഹത്തിന്റെ തിരുശേഷിപ്പായ കൽത്തൂണുകൾ , നമ്മെ വിസ്മയിപ്പിക്കുന്നതിനൊപ്പം , ഒരു കാലഘട്ടത്തിലേക്ക് വരവേൽക്കുകകൂടിയാണ്.
The stone pillars, standing against the flow of time, welcome us and smaze us .

Image

ഐതിഹ്യം

ഇല്ലം , വല്ലം , നെല്ലി
(ഇല്ലം-തിരുമുല്ലവാരം-കൊല്ലം),
(വല്ലം-തിരുവല്ലം-തിരുവനന്തപുരം),
(നെല്ലി-തിരുനെല്ലി-വയനാട്)
പരശുരാമസ്വാമിയാൽ പ്രതിഷ്ഠാപിതമായ കേരളത്തിലെ മൂന്നു മഹാക്ഷേത്രങ്ങളിൽ , പരമപ്രാധാന്യം അർഹിക്കുന്ന ക്ഷേത്രം കൂടിയാണ് തിരുനെല്ലി . ഗയാശ്രാദ്ധത്തിന് അവസരം ലഭിക്കാതെ യാത്രയാവുന്ന ഭക്തജന്മങ്ങളുടെ ആത്മാക്കൾക്ക് , മോക്ഷമേകി മുക്തിപദത്തിലെക്ക് സ്വീകരിക്കുവാനായാണ് , പരശുരാമ സ്വാമിയുടെ ഇഛാനുസാരം , ഗയാനാഥനായ ലക്ഷ്മീ നാരായണൻ ഇവിടെ സാന്നിദ്ധ്യമേകി വാണരുളുന്നത്. ദേവഗണങ്ങൾ നിത്യവും പെരുമാളിന് പൂജ സമർപ്പിക്കുവാൻ എത്തുന്നതായാണ് സങ്കല്പം . അത്താഴശീവേലിക്കു ശേഷം ആയതിലേക്ക് ആവശ്യമായ പൂജാദ്രവ്യങ്ങൾ ഒരുക്കിവെച്ചിട്ടായിരിക്കും ശ്രീകോവിൽ അടയ്ക്കാറുള്ളതും .
Thirunelli is one of the most important of the three temples - Illam , Vallam , Nelli , dedicated by Parasurama . Lakshminarayana swami resides here to give moksha and mukti to the souls of devotees, who are unable to perform Gaya shraddha . It is believed that the deities come to offer puja to perumal every day. For the purpose,after "athaza sreebeli" pooja materials are kept in sreelakam before closing it .

Image

ബലികർമം

പ്രത്യേകം അറിഞ്ഞിരിക്കുക , അസ്ഥി ഒഴുക്കുവാനുള്ള സ്ഥലം അല്ല തിരുനെല്ലി . ആണ്ടുബലി സമർപ്പണശേഷം മാത്രമേ , തിരുനെല്ലിയിൽ ശ്രാദ്ധത്തിനായി എത്താവൂ . വൃതശുദ്ധിയോടെ ഒരിക്കൽ എടുത്ത് , തൃശ്ശ്ലേരി വിശ്വനാഥനെ വണങ്ങി , തിരുനെല്ലിയിൽ എത്തി , പാപനാശിനിയിൽ ശ്രാദ്ധമൂട്ടുന്നതോടെ , ആ ആത്മാവിനു വേണ്ടിയുള്ള ആണ്ടുബലി അവസാനിക്കുകയായി . പിന്നീട് സന്തതിപരമ്പര കർക്കിടക വാവുബലി മാത്രമേ ആചരിക്കേണ്ടതായുള്ളു .
One thing to note is that , it is not a place to bathe ashes in the river Thirunelli.After the annual sacrifice of andubali comes to an end , only come here for shraddha . The annual oblation for the soul concludes with a bowing to Vishwanathan at Thrissileri, taken once with vratashuddhi, and offering "sradha" in papanasini at Thirunelli.Later only karkidakavavubali should be performed by the descendants for the soul of the deceased .

Image

വിഷു ഉത്സവം

കർണ്ണാടക ബോർഡറായ ബ്രഹ്മഗിരി മലനിരയാലും , സഹ്യാദ്രി സാനുവിനാലും വലയംചെയ്യപ്പെട്ട തിരുനെല്ലി , ഒരു ആദിവാസി മേഖലകൂടിയാണ് .
Thirunelli is also a tribal region,surrounded by the Brahmagiri mountain ranges that border karnataka and sahyadri mountains .
വർഷത്തിൽ ഒരിക്കലെത്തുന്ന തിരുനെല്ലി പെരുമാളിന്റെ വിഷുഉത്സവം , ആദിവാസി ഊരുകളിൽനിന്നുള്ള കോൽകളിക്കാരുടെ വായ്ത്താരിയാലും , താളമേളത്തോടെയുള്ള ചുവടുവെയ്പ്പാലും അത്യാകർഷകമാ വാറുണ്ട് . ഒരിക്കലെങ്കിലും കണ്ടിരിക്കേണ്ട ഹൃദ്യമനോഹര ദൃശ്യമാണ് ഇത് .
Once a year Thirunelli perumal is celebrated with vishu festivel . The festivel is mesmerizing with the dance rhythms and vaitharies of call players from tribal villages . These beautiful festive scenes are a must , see atleast once in a lifetime .

Why Choose Us

Homely Ambience

You will never feel isolated here. We will treat you as one of our family member. So be happy to be part of our family.

Best Hospitality

"അതിഥി ദേവോ ഭവ :".We know that most of you comes here to accomplish the "shradha" rituals. We will give here proper and apt guidance for that.Our intention is to make you feel fresh,healthy,confident and happy with a pleasent smile which never fades from your face while leaving Thirunelly.

Comfort and Safety

We will provide you the comfort, a mother can give and the safety, that the father builds up in your family.

Feature

Subscribe Our Newsletter